ഒരു അമ്മയുടെ പ്രാർത്ഥന
പൂജ വെയ്പ്പും വായനയും എല്ലാം കഴിഞ്ഞു ഞാൻ ആലോചിക്കായിരുന്നു എനിക്ക് വന്ന മാറ്റങ്ങളെ പറ്റി. ഇപ്പൊ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഒരു കാര്യം മാത്രം ഉള്ളു മനസ്സിൽ "എന്നും സമാധാനവും സന്തോഷവും ജീവിതത്തിൽ നിറഞ്ഞു നിൽക്കണേ എന്ന് ". വേറെ പരാതികൾ ഒന്നും മനസ്സിൽ വരാറില്ല. 11 വർഷം മുൻപ് എന്റെ രണ്ടാമത്തെ മകൻ അദ്വൈത് സംസാരിക്കാൻ വൈകി യപ്പോൾ ഞങ്ങൾ ഒരു ഡീറ്റൈൽഡ് ചെക്ക് അപ്പ് ചെയ്തു, അങ്ങനെ അവനു ഓട്ടീസം ആവാനുള്ള ചാൻസ് ഉണ്ടെന്നു ഡോക്ടർ മാർ പറഞ്ഞു. ഞാൻ ആദ്യമായിട്ടാണ് ഓട്ടീസം എന്ന വാക്ക് കേട്ടത്. എനിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവൻ കുഞ്ഞിലേ കാണാൻ നല്ല ഭംഗിയുള്ള വെളുത്തു തുടുത്ത ഒരു കുഞ്ഞു ആയിരുന്നു. ഇരുന്നതും നടന്നതും ഒക്കെ ശരിയായ സമയത്തു ആയിരുന്നു. ഇങ്ങനെ ഒരു പ്രശ്നം അവനു ഉണ്ടാകുമെന്നു ഒരു സൂചന യും ഇല്ലായിരുന്നു. ഞാൻ ആകെ തകർന്നു പോയി. ബാക്കി എല്ലാരും ഇതറിഞ്ഞു ഇത് എന്ത് കൊണ്ട് സംഭവിച്ചു എന്ന് കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. എല്ലാരും കണ്ടുപിടിച്ചത് ഞാൻ ശരിക്ക് അവനെ ശ്രദ്ധിക്കാതെ ഇരുന്നിട്ടാണ് ഈ അവസ്ഥ വന്നേ ന്നാണ്. പിന്നേം ഉണ്ടുട്ടോ കാരണങ്ങൾ.... ഞാൻ ഗർഭവസ്ഥയിൽ ചില മരുന്നുകൾ കഴിക്കാഞ്ഞത് ക...